Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Children Scared

Idukki

ക​രി​മ​ണ്ണൂ​രി​ല്‍ ത​മ്പ​ടി​ച്ച് തെ​രു​വു​നാ​യ്ക്ക​ള്‍; ഭ​യ​ന്നു​വി​റ​ച്ച് കു​ട്ടി​ക​ള്‍

ക​രി​മ​ണ്ണൂ​ര്‍: ടൗ​ണി​ല്‍ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യി. പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി ഒ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. തെ​രു​വു​നാ​യ​ശ​ല്യം മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഇ​രു​പ​തോ​ളം തെ​രു​വു​നാ​യ്ക്ക​ള്‍ ടൗ​ണി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണി​ല്‍ കൂ​ടി ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യെ​യും കു​ട്ടി​യെ​യും നാ​യ്ക്ക​ള്‍ ഓ​ടി​ച്ച​തോ​ടെ ഇ​വ​ര്‍ വീ​ണു പ​രി​ക്കേ​റ്റ സം​ഭ​വ​മു​ണ്ടാ​യി. നി​ര​വ​ധി സ്‌​കൂ​ള്‍ കു​ട്ടി​ക​ളാ​ണ് ടൗ​ണി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ നേ​രേ നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി കു​ര​ച്ചു​കൊ​ണ്ട് ചാ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

ക​ട​ത്തി​ണ്ണ​ക​ളി​ലാ​ണ് ഇ​വ കൂ​ട്ട​മാ​യി കി​ട​ക്കു​ന്ന​ത്. ക​ട തു​റ​ക്കാ​ന്‍ ചെ​ല്ലു​മ്പോ​ള്‍ വ്യാ​പാ​രി​ക​ളെ​യും ഇ​വ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നിസംഗതയ്​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

Latest News

Corehub Up